യാത്രയയപ്പ് നൽകി

പാനൂർ: പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന, ചിത്രകാരൻ, സിനിമാ കലാ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അനിരുദ്ധൻ എട്ടുവീട്ടിലിന് . ചിത്രകാരന്മാരായ ശിഷ്യരും സുഹൃത്തുക്കളും സ്നേഹചിത്രം എന്നപേരിൽ പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. പാനൂർ നഗരസഭ കൗൺസിലർ പി.കെ. പ്രവീൺ അധ്യക്ഷത വഹിച്ചു. പ്രശസ്ത ശിൽപി വത്സൻകൂർമ കൊല്ലേരി ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ്, ഡോ: രാജാറാം, അഷ്റഫ് ചമ്പാട്, മുസ്തഫ കമാൽ, പ്രശാന്ത് ചെണ്ടയാട് എന്നിവർ സംസാരിച്ചു. ഗിരീഷ് മക്രേരി സ്വാഗതവും കെ. രാജേഷ് നന്ദിയും പറഞ്ഞു. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.