യാത്രയയപ്പും അനുമോദനവും

പയ്യന്നൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 30 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കായികാധ്യാപകൻ എം. സുന്ദരന്​ അധ്യാപക രക്ഷാകർതൃ സമിതി യാത്രയയപ്പ് നല്കി. പരിപാടിയോടനുബന്ധിച്ച് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണവും നടന്നു. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, പ്രിൻസിപ്പൽ കെ. വേണുഗോപാലൻ, പ്രധാനാധ്യാപിക കെ.എം. രമാദേവി, മദർ പി.ടി.എ പ്രസിഡൻ്റ് ഹസീന കബീർ, പി. പ്രേമചന്ദ്രൻ, എം. സുന്ദരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.