മൊബൈലിൽ സംസാരിച്ച് ഡ്രൈവിങ്; ബസ് ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: മൊബൈൽ ഫോണിൽ സംസാരിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്മെന്റ് വിഭാഗം കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്‍പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തതായി കണ്ണൂർ ആർ.ടി.ഒ അറിയിച്ചു. പയ്യന്നൂർ -കണ്ണൂർ റൂട്ടിൽ ഓടുന്ന വെസ്റ്റേൺ ബസ് ഡ്രൈവർക്കെതിരെയാണ് കണ്ണൂർ ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്) പ്രമോദ് കുമാറിന്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്ൾ ഇൻസ്പെക്ടർ ജഗൻലാലും സംഘവും കേസെടുത്തത്. ഡ്രൈവർ മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യം യാത്രക്കാർ കാമറയിൽ പകർത്തി എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന് അയച്ചുനൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.