ശ്രീകണ്ഠപുരം: ചൂളിയാട് നവോദയ ഗ്രന്ഥാലയവും സ്പോർട്സ് ക്ലബ്ബും സംഘടിപ്പിച്ച നവോദയ വോളിയിൽ ടാസ്ക് മക്രേരി ജേതാക്കളായി. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് യുവധാര പട്ടാന്നൂരിനെ പരാജയപ്പെടുത്തി. പ്രാദേശിക വോളിയിൽ നവധാര ചുണ്ടോലിനെ പരാജയപ്പെടുത്തി മേരിഗിരി വോളി അക്കാദമി വിജയികളായി. വനിത വോളിയിൽ കണ്ണൂർ സ്പോർട്സ് ഡിവിഷനും വെറ്ററൻസ് വോളിയിൽ തേക്കടി പ്ലാന്റേഷൻസ് ചെമ്പേരിയും വിജയികളായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് സമ്മാനദാനം നിർവഹിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. വോളിയുടെ ഭാഗമായി പ്രദേശത്തെ പഴയ കളിക്കാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.