ഭിന്നശേഷിക്കാർക്ക്​ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

കണ്ണൂർ: കോർപറേഷന്‍റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഏഴ് കേന്ദ്രങ്ങളിൽ നടത്തുന്ന ഭിന്നശേഷിക്കാർക്കായുള്ള മെഡിക്കൽ ക്യാമ്പിലെ ആദ്യ ക്യാമ്പ് ഉദ്ഘാടനം തളാപ്പ് കോട്ടമ്മാർകണ്ടി അംഗൻവാടിയിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു. ക്യാമ്പിൽ കോർപറേഷൻ പള്ളിക്കുന്ന് സോണലിലെ വിവിധ ഡിവിഷനുകളിൽനിന്ന് നേരത്തെ രജിസ്റ്റർ ചെയ്ത 50ലധികം ഭിന്നശേഷിക്കാർ പങ്കെടുത്തു. മാർച്ച്​ 16വരെ വിവിധ സോണലുകളിലും മുനിസിപ്പൽ പ്രദേശത്തും ക്യാമ്പുകൾ നടത്തും. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. ഷമീമ അധ്യക്ഷത വഹിച്ചു. എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ, ബീബി, കെ.പി. അനിത, എ. കുഞ്ഞമ്പു, വി.കെ. ഷൈജു, കോർപറേഷൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ. വിനോദ്, കെ. റംല തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.