മെഗാ മെഡിക്കൽ ക്യാമ്പ്

കണ്ണൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.പിയുമായിരുന്ന എ.കെ.ജിയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജന്മസ്ഥലമായ പെരളശ്ശേരിയിൽ ക്യാമ്പ് നടത്തിയത്. ചാല സൊസൈറ്റിയിലെ നൂറോളം ബീഡി തൊഴിലാളികൾ പങ്കെടുത്തു. എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വെൽ​െഫയർ ആൻഡ് കേസ് കമീഷണർ ഡോ. ജെ. ഉജിൻ ഗോമസ് അധ്യക്ഷതവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ മുഖ്യാതിഥിയായി. ഇ.വി. പവിത്രൻ, ഡോ. പി.വി. ഹുസൈൻ, ഷിൻഡു ദേവ്, ജെ. ശരവണൻ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ മുഹമ്മദ് ഇർഫാൻ, രാമു, മൻജിമ മോഹൻ, സുഷാന, കീർത്തന എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.