ഒന്നാം ക്ലാസ് ഒന്നാന്തരമാക്കൽ പ്രഖ്യാപനവും വനിത ദിനാചരണവും

ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാൽ ഗവ. എൽ.പി സ്കൂൾ ഒന്നാം ക്ലാസ് ഒന്നാന്തരമാക്കൽ പ്രഖ്യാപനവും വനിത ദിനാചരണവും പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ. മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ മുതിർന്ന വനിതകളെ ആദരിച്ചു. സ്മാർട്ട് ക്ലാസ് സ്വിച്ച് ഓൺ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി. വിമലയും പച്ചക്കറിത്തൈ വിതരണം പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായിയും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.