കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവം: സഹോദരൻ അറസ്റ്റിൽ

പഴയങ്ങാടി: കുടുംബവഴക്കിനിടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ കെ.വി. വിപിൻ കുമാറാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠസഹോദരൻ കെ.വി. വിനോദിനെ (38) പഴയങ്ങാടി പൊലീസ് സി.കെ.എം.ഇ. രാജഗോപാലും സംഘവും അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കുടുംബവീട്ടിൽ സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വിപിൻ കൊല്ലപ്പെടുകയായിരുന്നു. വെങ്ങരയിലെ പുതിയപുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മക്കളാണ് ഇരുവരും. അറസ്റ്റിലായ വിനോദിനെ കോടതി റിമാൻഡ് ചെയ്തു. ചിത്രം: റിമാൻഡിലായ വിനോദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.