വായനമത്സര വിജയികളെ അനുമോദിച്ചു

കണ്ണൂർ: മുണ്ടയാട് ഗ്രാമീണ വായനശാല വനിതകൾക്കും സ്കൂൾ കുട്ടികൾക്കുമായി നടത്തിയ വായനമത്സരത്തിൽ വിജയിച്ചവരെ അനുമോദിച്ചു. അതിരകം യു.പി സ്കൂളിലെ അർഷിത്, ഗീതു പ്രദീപ്, ശ്രീലക്ഷ്മി, വനിത വായനമത്സരത്തിൽ ഒന്നാമതായ എം. ശോഭ എന്നിവർക്ക് കോർപറേഷൻ അപ്പീൽ കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന മൊയ്തീൻ ഉപഹാരം നൽകി ആദരിച്ചു. ടി.കെ. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ടി. ശ്രീശൻ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. photo: mundayad library മുണ്ടയാട് ഗ്രാമീണ വായനശാല വായനമത്സരത്തിൽ വിജയിച്ചവർക്ക് ഷാഹിന മൊയ്തീൻ ഉപഹാരം നൽകി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.