പയ്യന്നൂർ: നഗരസഭ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഓവുചാലുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. നഗരസഭ വികസനപദ്ധതിയിൽ 13.5 ലക്ഷം രൂപ ചെലവിൽ കോറോം വില്ലേജ് ഓഫിസ്- പടിഞ്ഞാറേവയല്‍ ശാസ്ത്രീയ ഓവുചാലിന്റെയും മൂന്നരലക്ഷം രൂപ ചെലവിൽ കോറോം ചേനങ്ക റോഡ് ശാസ്ത്രീയ ഓവുചാലിന്റെയും ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. ഭവാനി അധ്യക്ഷത വഹിച്ചു. എം. അമ്പു, പി.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വി.വി. ബിജു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.