കേരള ദിനേശിന് ദേശീയ അവാർഡ്

കണ്ണൂർ: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘത്തിന് അസോച്ചം ദേശീയ അവാർഡ് ഏഴാം തവണയും ലഭിച്ചതായി ചെയർമാൻ എം.കെ. ദിനേശ് ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ വ്യാപാര വികസന സംഘടനയായ അസോസിയേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) ആണ് കേരള ദിനേശിനെ അവാർഡിനായി തിരഞ്ഞെടുത്തത്. ഉൽപന്നങ്ങളുടെ ഗുണനിലവാരം, തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യം, സർക്കാറിന് നൽകേണ്ട നികുതി തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് അവാർഡിന് അർഹമായത്. 2020 വർഷം ഒഴികെ 2014 മുതൽ 2021 വരെയുള്ള കാലയളവിൽ അസോച്ചം അവാർഡ് കേരള ദിനേശിന് ലഭിച്ചു. മാർച്ച് ഒമ്പതിന് ഡൽഹി താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നാരായൺ റാനെ അവാർഡ് കൈമാറും. വാർത്തസമ്മേളനത്തിൽ ഡയറക്ടർ പള്ളിയത്ത് ശ്രീധരൻ, മാർക്കറ്റിങ് മാനേജർ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.