കെ-റെയിൽ: ഇരയാകുന്നത് കേരളം മുഴുവൻ -ഡോ. ഡി.സുരേന്ദ്രനാഥ്

കണ്ണൂർ: നിർദിഷ്ട കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് ഇരയാകുന്നത് ഭൂമി നഷ്ടപ്പെടുന്നവർ മാത്രമല്ല കേരളം മുഴുവനാണെന്ന് സാമൂഹിക പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ്. കെ-റയിൽ വിരുദ്ധ സമര ജാഥയുടെ നാലാം ദിവസം താഴെചൊവ്വയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഫർ സോണിൽ പെടുന്നവർ, കിഴക്കൻ മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ തുടങ്ങി എല്ലാ പ്രദേശങ്ങളും പാരിസ്ഥിതിക ദുരന്തം നേരിടേണ്ടിവരും. സാമ്പത്തിക ബാധ്യത വരും തലമുറക്കുപോലും ഭാരമാകും. ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായി ഈ നാട് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സമരസമിതി കണ്ണൂക്കര യൂനിറ്റ് ചെയർമാൻ കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. എം.പി. ബാബുരാജ്, എസ്. രാജീവൻ, മുരുകേഷ് നടയ്ക്കൽ, പി.പി. കൃഷ്ണൻ മാസ്റ്റർ, അഡ്വ. പി.സി. വിവേക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.