മട്ടന്നൂര്‍: ഭയമാണ് പിണറായിയെ ഭരിക്കുന്നതെന്നും എല്ലാ ഏകാധിപതികളും ഭയവിഹ്വലരായിരുന്നെന്നും ഭയം കൊണ്ടാണ് ലോകായുക്തയെ ചങ്ങലക്കിടാന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഷുഹൈബ് ഭവനപദ്ധതിയിലൂടെ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മൂന്ന് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍, ജില്ല പ്രസിഡന്റ് സുദീപ് ജയിംസ്, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രജനി രമാനന്ദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ കെ. കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, കെ.എസ്.യു ജില്ല പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ഷുഹൈബിന്റെ പിതാവ് എസ്.പി. മുഹമ്മദ്, നേതാക്കളായ ഒ.കെ. പ്രസാദ്, സുരേഷ് മാവില, ടി.വി. രവീന്ദ്രന്‍, കെ. പ്രശാന്തന്‍, സന്തോഷ് വാച്ചാക്കില്‍, അഷറഫ് എളമ്പാറ എന്നിവര്‍ സംസാരിച്ചു. ------------------------------- (ഫോട്ടോ- ഷുഹൈബ് ഭവനപദ്ധതിയുടെ താക്കോല്‍ദാനം വി.ഡി. സതീശന്‍ നിർവഹിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.