പയ്യന്നൂർ: 'യുദ്ധം വേണ്ട സമാധാനം മതി, കൈകോർക്കാം സമാധാനത്തിനു വേണ്ടി' മുദ്രാവാക്യമുയർത്തി മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സിഗ്നേചർ കാമ്പയിന്റെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പി. ലളിത ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.വി. വൽസല അധ്യക്ഷത വഹിച്ചു. ഇ.പി. ശ്യാമള, എ.കെ. ശ്രീജ, സാവിത്രി എന്നിവർ സംസാരിച്ചു. ----------------------------- പി. വൈ. ആർ മഹിള കോൺഗ്രസ്: മഹിള കോൺഗ്രസ് സിഗ്നേചർ പരിപാടി പി. ലളിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.