മുഴപ്പിലങ്ങാട് സ്കൂട്ടർ കത്തിനശിച്ചു

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട കോൺഗ്രസ് പ്രാദേശിക നേതാവിന്റെ സ്കൂട്ടർ കത്തിനശിച്ച നിലയിൽ. ധർമടം ബ്ലോക്ക് ജനറൽ സെക്രട്ടറി വി.പി. രാജീവന്റെ സ്കൂട്ടറാണ് കത്തിയത്. ബുധനാഴ്ച രാത്രി 12നു ശേഷമാണ് കത്തിയ നിലയിൽ കണ്ടത്. രാജീവൻ എടക്കാട് പൊലീസിൽ പരാതി നൽകി. സ്കൂട്ടറിന്റെ മുൻഭാഗവും പിൻഭാഗവും കത്തിയിട്ടുണ്ട്. വീട്ടുവളപ്പിൽ പാർക്ക് ചെയ്ത സ്കൂട്ടറിന് തൊട്ടടുത്ത് സഹോദരന്റെ ടാക്സി കാർ ഉണ്ടായിരുന്നെങ്കിലും വീട്ടുകാരും അയൽവാസികളും ഉണർന്ന് ഉടൻ തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.