വനിത ദിനം: വനിതകൾക്ക്​ വിനോദ യാത്രയുമായി കെ.എസ്​.ആർ.ടി.സി

കണ്ണൂർ: വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക്​ മാത്രമായി​ വിനോദ യാത്രയുമായി കെ.എസ്​.ആർ.ടി.സി. 'വുമൺ ട്രാവൽ വീക്ക്' പരിപാടിയുടെ ഭാഗമായാണ്​ വനിതകൾക്ക് മാത്രമായി പയ്യന്നൂരിൽ നിന്നും വണ്ടർലായിലേക്ക് മാർച്ച് എട്ടിന് ഏകദിന ടൂർ സംഘടിപ്പിക്കുന്നത്​. ബസ് ചാർജും പ്രവേശന ഫീസും ഉൾപ്പെടെ 1850 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണവും മറ്റു ചെലവുകളും യാത്രക്കാർ വഹിക്കണം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി 9447692337, 8075823384, 9745534123 -പയ്യന്നൂർ, 9496131288, 8089463675-കണ്ണൂർ, 9562070490, 9496176205 -തലശ്ശേരി എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.