പ്രതിഷേധ സംഗമം

മാഹി: സാധാരണക്കാർക്ക് പ്രയോജനം ചെയ്യാത്ത, കേരളത്തെ വൻ കടക്കെണിയിലേക്ക് നയിക്കുന്ന, പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കും വരെ ശക്തമായ പ്രതിഷേധമുയർത്തണമെന്ന് നാഷനൽ അലയൻസ്‌ ഓഫ് പീപ്ൾസ് മൂവ്മൻെറ് ദേശീയ കൺവീനർ ഡോ. സഞ്ജയ് മംഗള ഗോപാൽ പറഞ്ഞു. കെ-റെയിൽ വിരുദ്ധ സമരസമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര സമിതി കൺവീനർ ടി.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഴിയൂർ ചുങ്കം സെന്ററിൽ നടന്ന പ്രതിഷേധ സംഗമത്തിൽ എം.പി. നസീർ ന്യൂജെല്ല, സുനിൽ മടപ്പള്ളി, ശശിധരൻ തോട്ടത്തിൽ, കെ.പി. ചെറിയകോയ തങ്ങൾ, എം. പ്രഭുദാസ്, കളത്തിൽ അശോകൻ, ശുഹൈബ് കൈതാൽ, ഇഖ്ബാൽ, രാജൻ തീർത്ഥം, സുരേഷ്ബാബു കിഴക്കേടത്ത്, ബാലകൃഷ്ണൻ, നസീർ വീരോളി, രവീന്ദ്രൻ അമൃതം, രാജൻ മാസ്റ്റർ, ഉത്തമൻ നാദാപുരം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.