ഓവുചാലിൽ മരുന്ന് തള്ളി; കാൽലക്ഷം പിഴയീടാക്കി

ന്യൂ മാഹി: പെരിങ്ങാടി പോസ്റ്റ് ഓഫിസിന് സമീപം ഓവുചാലിൽ അലോപ്പതി മരുന്ന് തള്ളിയത് പെരിങ്ങാടിയിൽ സാന്ത്വന പ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന് കണ്ടെത്തി. ശേഖരിച്ച മരുന്നുകളിൽ രോഗികൾക്ക് എത്തിക്കാൻ കഴിയാതിരുന്നവ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നശിപ്പിച്ചുകളയാൻ സംഘടന ഏൽപിച്ച വ്യക്തിയാണ് ഓവുചാലിൽ തള്ളിയതെന്നാണ് സൂചന. വേദനസംഹാരി മരുന്നുകൾ വെള്ളത്തിലലിഞ്ഞ് സമീപത്തെ കിണറുകളിൽ എത്തിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും ജലത്തിലലിഞ്ഞ പാരാസെറ്റമോൾ തുടങ്ങിയ ഗുളികകൾ തെരുവുപട്ടികൾ പോലുള്ളവ കഴിച്ചാൽ അവയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. മരുന്നുകൾ ഓവുചാലിൽ തള്ളിയ സംഭവത്തിൽ പെരിങ്ങാടിയിലെ സാന്ത്വന കേന്ദ്രത്തിൽനിന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴ ഈടാക്കിയതായി സെക്രട്ടറി കെ. ഷീജാമണി അറിയിച്ചു. മരുന്നുകൾ തിരികെയെടുക്കണമെന്നും സംഘടനക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.