തലശ്ശേരി: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ത്രിദിന നാടക ശിൽപശാല വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരുവങ്ങാട് സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറിയിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനറാണി ചെയർമാനും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി കൺവീനറുമായ സ്വാഗതസംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ലയിലെ 40ഓളം കലാകാരന്മാർ ശിൽപശാലയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.