കണ്ണങ്കോട്ട് ഭക്ഷ്യവിഷബാധ

പാനൂർ: കുന്നോത്തുപറമ്പ് പഞ്ചായത്ത് 12ാം വാർഡ് . 40ഓളം ആളുകൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ വിവാഹവീട്ടിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, വാർഡ് അംഗം, ആശ വർക്കർമാർ തുടങ്ങിയവർ വിഷബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. വാർഡ് അംഗം ഫൈസൽ കൂലോത്ത്, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ, സോബി മാത്യു, വിജയരാഘവൻ, ആശ വർക്കർമാരായ രാജിനി, ലസിത, പ്രീത തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.