തലശ്ശേരി: ജനങ്ങളുടെ വൻ പ്രതിഷേധമുയർത്തി സിൽവർ ലൈൻ പദ്ധതിയെ ചെറുത്തുതോൽപിക്കുമെന്ന് തലശ്ശേരി കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ്. സാമൂഹിക ആഘാതപഠനം എന്ന പേരിൽ ഭൂമി തട്ടിയെടുത്ത് റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് കൈമാറാനാണ് സർക്കാർ കരുക്കൾ നീക്കുന്നത്. ആശങ്ക പരിഹരിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ഭരണത്തിൽ കൂടെയുള്ളവരും ജനങ്ങളെ അഭിമുഖീകരിക്കാൻ തയാറാവുന്നില്ലെന്നും സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി. 'വിനാശകരമായ കെ-റെയിൽ വേണ്ട കേരളം വേണം' എന്ന മുദ്രാവാക്യമുയർത്തി കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാനത്ത് നടത്തുന്ന സമരജാഥക്ക് വെള്ളിയാഴ്ച തലശ്ശേരിയിൽ സ്വീകരണം നൽകും. മുഴപ്പിലങ്ങാട്, ധർമടം, ന്യൂ മാഹി, പുന്നോൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുവരുന്ന ജാഥ വൈകീട്ട് അഞ്ചിന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ അഡ്വ. സി.ടി. സജിത്ത്, ജനറൽ കൺവീനർ യു.കെ. അഭിലാഷ്, അഡ്വ. കെ.എ. ലത്തീഫ്, യു.കെ. സെയ്ദ്, എം.കെ. ജയരാജൻ, അഡ്വ. ഇ. സനൂപ്, ഇ. വിജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.