അടുക്കളത്തോട്ടം പച്ചക്കറി കൃഷിക്ക് തുടക്കം

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ അടുക്കളത്തോട്ടം പച്ചക്കറി കൃഷിക്ക് തുടക്കമായി. 12ാം വാർഡ് മെംബർ കെ. കുമാരന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമെന്ന നിലയിൽ മച്ചൂർ മല വാർഡിൽ പദ്ധതി നടപ്പിലാക്കുന്നത്. അടുക്കളത്തോട്ട പച്ചക്കറി കൃഷി ഉദ്ഘാടനം കെ. രാജന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി. സനീഷ്, വി. വിമല, കെ.എ. ഷാജി, ഷിംജിത്ത് തില്ലങ്കേരി, പി.പി. സുഭാഷ്, കെ.കെ. പ്രീത, നിഷ, കെ. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.