ടി.പി. മുഹമ്മദ് ഷെരീഫ് മികച്ച ഹെഡ് സർവേയർ

ശ്രീകണ്ഠപുരം: റവന്യൂ ദിനത്തിൽ സംസ്ഥാനത്തെ മികച്ച ഹെഡ് സർവേയർക്കുള്ള പുരസ്കാരം ശ്രീകണ്ഠപുരം റീസർവേ സൂപ്രണ്ട് ഓഫിസിലെ ടി.പി. മുഹമ്മദ് ഷെരീഫിന്. സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പിൽ മലബാറിൽ ഒരാൾക്ക് മാത്രമാണ് പുരസ്കാരം ലഭിച്ചത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് പദ്ധതിയുടെ ചുമതലക്കുപുറമെ ജില്ലയിലെ മുഴുവൻ വില്ലേജുകളിലെയും സേവനം ഓൺലൈൻ ആക്കുന്നതിന്റെ നോഡൽ ഓഫിസറായും മുഹമ്മദ് ഷരീഫ് പ്രവർത്തിക്കുന്നു. നേരത്തെ ഐ.ടി സെൽ കോഓഡിനേറ്ററായും ഇരിട്ടി താലൂക്ക് ഹെഡ് സർവേയറായും പ്രവർത്തിച്ചിട്ടുണ്ട്. ഇരിട്ടി ടൗണിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിലും പടിയൂർ വില്ലേജിലെ റീസർവേ പരാതികൾ പരിഹരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. അഞ്ചരക്കണ്ടി കല്ലായി സ്വദേശിയാണ്. ഭാര്യ: എ.സി. ഖദീജ. മക്കൾ: ലാമിയ, മുഹമ്മദ് ഷഹ്സാദ് (ഇരുവരും അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ), ആയിഷ ഫർഹ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.