വി.ടി. ഭട്ടതിരിപ്പാട് അനുസ്മരണം

ചൊക്ലി: തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്‍റ്​ മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരനും പ്രഭാഷകനുമായ വി.കെ. ഭാസ്കരൻ മാസ്റ്റർ വി.ടി. അനുസ്മരണ പ്രഭാഷണം നടത്തി. കെ. പ്രദീപ്, ശ്രീനില, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.