കണ്ണൂർ: അഴീക്കൽ പാമ്പാടി ആലിൻ കീഴിൽ ക്ഷേത്രത്തിൽ ശിവരാത്രി മാഹോത്സവം വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശിവരാത്രി ദിവസമായ മാർച്ച് ഒന്നിന് വൈകീട്ട് നാലിന് ക്ഷേത്ര കളരിയിൽ ഗണേശൻ ഗുരുക്കളുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്ന ഇരുന്നൂറിലേറെ കുട്ടികളുടെയും യുവതീ യുവാക്കളുടെയും കളരിപ്പയറ്റ് അരങ്ങേറും. തുടർന്ന് അഴീക്കോട് ഗണേഷ് കളരി സംഘത്തിലെ യുവതീയുവാക്കൾ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനവും ഉണ്ടാകും. കഴിഞ്ഞ വിജയദശമി ദിനത്തിൽ തുടക്കം കുറിച്ച കളരി പരിശീലനത്തിന്റെ അരങ്ങേറ്റം കണ്ണൂർ എ.സി.പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.പി. രഞ്ചിത്ത് അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒമ്പതുപേരെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് കെ.പി. രഞ്ചിത്ത്, ട്രഷറർ കെ.പി. രമേശൻ, ക്ഷേത്ര കളരി രക്ഷാകർതൃസമിതി പ്രസിഡന്റ് കീച്ചിപ്രത്ത് പ്രവീൺ, സെക്രട്ടറി സി. ജ്യോതീന്ദ്രൻ മാസ്റ്റർ, മാതൃസമിതി പ്രസിഡന്റ് പ്രീത രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.