അധികൃതരുടെ നിർദേശങ്ങൾക്ക് വില കൽപിക്കാതെ കരാറുകാരൻ പെരിങ്ങത്തൂർ: 2019 ജൂലൈയിൽ കരാർ നൽകിയ പൊതുമരാമത്ത് റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കാനുള്ള ഉന്നതാധികാരികളുടെ നിർദേശം കരാറുകാരൻ പാലിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധം. രണ്ടര കി.മീ ദൂരമുള്ള പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ-മുക്കിൽപീടിക റോഡ് വികസനമാണ് കരാറുകാരന്റെ അനാസ്ഥകാരണം മുടങ്ങിയത്. വിവിധ കാരണങ്ങൾ പറഞ്ഞ് നാലുതവണ കാലാവധി നീട്ടിച്ചോദിച്ച കരാറുകാരൻ ഭാഗികമായി നിർമാണ പ്രവർത്തനം നടത്തി. 2020ൽ തീർക്കേണ്ട പ്രവൃത്തി 2022 ആയിട്ടും പൂർത്തിയാക്കിയിട്ടില്ല. ഇതിനിടെ ഉടമ്പടി പ്രകാരമുള്ള പിഴചുമത്തി കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി ഒഴിവാക്കാനുള്ള ശിപാർശകളിലേക്ക് പൊതുമരാമത്ത് വകുപ്പ് നീങ്ങിയിരുന്നു. ശിപാർശയിൽ അധികൃതർ തീരുമാനവുമെടുത്തിട്ടില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥർ, എം.എൽ.എ, മന്ത്രി എന്നിവരെല്ലാം ഇടപെട്ട് പലതവണ നൽകിയ കർശന നിർദേശങ്ങൾക്ക് പുല്ലുവിലയാണ് കരാറുകാരൻ നൽകിയതെന്ന് നാട്ടുകാർ പറഞ്ഞു. പെരിങ്ങത്തൂരിൽ രൂപവത്കരിച്ച ജനകീയസമിതി മുമ്പാകെ ഉദ്യോഗസ്ഥരും കരാറുകാരനും നൽകിയ ഉറപ്പുകൾ പാഴായി. ഇതുവഴിയുള്ള ഗതാഗതം ഏറെ ദുഷ്കരമായിട്ടും അധികൃതർക്ക് നടപടിയെടുക്കാൻ കഴിയുന്നില്ല. അധികൃതർക്ക് നൽകിയ നിവേദനങ്ങൾക്ക് പരിഹാരമില്ലാതായപ്പോൾ ലീഗൽ സർവിസ് അതോറിറ്റിയിൽ പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ. റോഡ് പണി മഴക്കാലത്തിന് മുമ്പെങ്കിലും പൂർത്തിയാകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. ---------- peringathur road പെരിങ്ങത്തൂർ-മുക്കിൽപീടിക റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.