പെട്രോൾ പമ്പിനുസമീപം തീപിടിത്തം

മാഹി: പെട്രോൾ പമ്പിനുസമീപം തീപിടിത്തം. കെ.ടി.സി പമ്പിന്റെ ഓഫിസിന് പിൻവശത്ത് മാലിന്യമിടുന്ന സ്ഥലത്ത് ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ ആളിക്കത്തുന്നത് സി.സി.ടി.വിയിലൂടെ ശ്രദ്ധയിൽപെട്ട ജീവനക്കാർ ഉടൻ മാഹി അഗ്നിസുരക്ഷ സേനയെ വിവരമറിയിച്ചു. ഇവർ ഉടൻ തീയണച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. മാലിന്യമുള്ളിടത്തേക്ക് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ വയോധികനെ ചോദ്യം ചെയ്യും. തീ ആളിപ്പടർന്നതിന്റെ തൊട്ടടുത്ത് ഓയിൽ റൂം ഉണ്ടായത് ആശങ്കയുയർത്തിയെങ്കിലും വേഗം തീയണച്ചതിനാൽ ദുരന്തം ഒഴിവായി. പി. രതീഷ്, പി.വി. വിനോദ്, വി. ശ്രീജിത്ത്, പി.വി. വിജേഷ്, എസ്. ജയപ്രകാശ് തുടങ്ങിയ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.