പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിധവകൾക്കുള്ള മുട്ടക്കോഴി വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളിയതിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ തെക്കയിൽ സക്കീന, വാർഡ് മെംബർ സി.കെ. സുലൈഖ എന്നിവർ സംസാരിച്ചു. വെറ്ററിനറി ഡോക്ടർ ജോഷി പദ്ധതി വിശദീകരിച്ചു. ------------- പടം: വിധവകൾക്കുള്ള മുട്ടക്കോഴി വിതരണോദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളിയതിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.