നഗരസഭ ഓഫിസ് മാർച്ച്

കൂത്തുപറമ്പ്: പഴയനിരത്ത് -ആമ്പിലാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കൂത്തുപറമ്പ് നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പഴയനിരത്തിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മാർച്ച് നഗരസഭ ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ പുതുശ്ശേരി, ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. സതീശൻ, വി.വി. അഷറഫ്, നഗരസഭ കൗൺസിലർ സജിത്കുമാർ, ഒ. ദാസൻ, ലാലു കൈലാസ്, യു.എൻ. സത്യചന്ദ്രൻ, എ.പി. രാജു, രജിഷ് കോട്ടയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.