മാഹി: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ അഴിയൂർ പഞ്ചായത്തിലെ ഏഴ് തീരദേശ വാർഡുകളിലെ 2,142 വീട്ടുകാർക്ക് തീര തണൽ പദ്ധതിയിൽ സൗജന്യമായി ചന്ദനത്തൈകൾ വിതരണം ചെയ്തു. ഓരോ വാർഡിലും 306 തൈകൾ വീതം നൽകി. നാല് തീരദേശ വാർഡുകളിൽ 2,400 കാറ്റാടി തൈകളും വിതരണം ചെയ്തു. ചന്ദനത്തൈ വിതരണം ഒന്നാം വാർഡ് പൂഴിത്തലയിൽ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പദ്ധതി നിർവഹണം നടത്തുന്ന പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വാർഡ് മെംബർ മൈമൂന, തീര തണൽ പദ്ധതി കോഓഡിനേറ്റർ കെ.കെ. സഫീർ, ഒന്നാം വാർഡ് തീരമിത്രങ്ങളായ ഇഖ്‌ബാൽ, നിംല ഷെറിൻ, സി.ഡി.എസ് മെംബർ നസീമ ഹനീഫ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.