യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ

തലശ്ശേരി: പാലയാട് സർവകലാശാല കാമ്പസിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധം. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച എസ്. എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ധർമടം നിയോജക മണ്ഡലം കമ്മിറ്റിയാണ് ധർമടം പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സനോജ് പലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗം റിജിൻ രാജ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.കെ. അതുൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ അനൂപ് തന്നട, പി. ഇമ്രാൻ, ഭാരവാഹികളായ ഫർഹാൻ മുണ്ടേരി, എം.സി. അതുൽ, അർജുൻ കട്ടയാട്ട്, അഭയ സുരേന്ദ്രൻ, എം.വി. ദിൽഷാദ്, അഭിലാഷ് ആഡൂർ, പി. അനിലേഷ്, ഷിജിൽ പെരുമ്പാല, പ്രജിലേഷ് എന്നിവർ സംസാരിച്ചു. ------------- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധർമടം പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.