യുവാവിനെ വീട്ടിൽ കയറി മർദിച്ചു പണവും സ്വർണവും കവർന്നു

പാപ്പിനിശ്ശേരി: യുവാവിനെ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച് പരിക്കേൽപിച്ച് പണവും സ്വർണവും കവർന്നതായി പരാതി. കീച്ചേരിയിലെ ശോഭിനാസിൽ വി.കെ. അനസിനാണ് മർദനമേറ്റത്. പാപ്പിനിശ്ശേരി വെസ്റ്റിൽ കുടുംബത്തോടൊപ്പം വാടകക്ക്​ താമസിക്കുന്ന അനസിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് ആക്രമി സംഘം എത്തിയത്. പാപ്പിനിശ്ശേരി സ്വദേശി അർശദും കൂട്ടരുമാണ് ആക്രമണം നടത്തിയതെന്ന് വളപട്ടണം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. തടയാൻ ചെന്ന അനസിന്റെ ഭാര്യ മിസ്‌രിയക്കും മർദനമേറ്റു. കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ മാല പൊട്ടിക്കുകയും അലമാരയിൽ സൂക്ഷിച്ച 25,000 രൂപയും മുക്കാൽ പവന്റെ സ്വർണാഭരണവും കൈക്കലാക്കി വധഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളും കുടുംബക്കാരും അറിയിച്ചതിനെ തുടർന്ന് വളപട്ടണം പൊലീസ് സ്ഥലത്തെത്തിയാണ് അനസിനെ ജില്ല ആശുപത്രിയിലെത്തിച്ചത്. മൂക്കിനും കണ്ണിനും മുഖത്തും ഗുരുതര പരിക്കേറ്റ അനസ് നിലവിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ------------------------ ചിത്രം: പരിക്കേറ്റ വി.കെ. അനസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.