പ്രതിഷേധ മാർച്ച്

കണ്ണൂർ: ഗാര്‍ഹിക വൈദ്യുതി നിരക്ക് ഫിക്‌സഡ് ചാർജ് ഉള്‍പ്പെടെ കുത്തനെ വർധിപ്പിക്കാനുള്ള നടപടിയിൽനിന്ന് സര്‍ക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി, ജില്ലയിലെ കെ.എസ്.ഇ.ബി ഓഫിസുകളിലേക്ക് നടത്തി. കണ്ണൂർ വൈദ്യുതി ഭവന് മുന്നിൽ നടന്ന പ്രതിഷേധം ജില്ല സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഓഫിസുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധങ്ങൾക്ക് ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.