കെ.എസ്.ടി.യു തലശ്ശേരി സൗത്ത് ഉപജില്ല സമ്മേളനം

തലശ്ശേരി: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്‌.ടി.യു) തലശ്ശേരി സൗത്ത് ഉപജില്ല സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. ഉപ ജില്ല പ്രസിഡന്റ് എൻ. അബ്ദുൽ അലി അധ്യക്ഷത വഹിച്ചു. സി.എച്ച് പ്രതിഭ ക്വിസ് മത്സരം, ജില്ല അധ്യാപക കലോത്സവം എന്നിവയിൽ വിജയികളായവർക്ക് നഗരസഭ കൗൺസിലർ ടി.വി. റാഷിദ അവാർഡുകൾ വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് പി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. വി.കെ. അബ്ദുൽ ബഷീർ, എം.പി. സിറാജ്, നസീർ നെല്ലൂർ, റമീസ് പാറാൽ, വി. അബ്ദുൽ ജലീൽ, പി.കെ. മുഹമ്മദ് ഹാരിസ്, കെ.പി. നിസാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ. അബ്ദുൽ അലി (പ്രസി.) കെ. കുഞ്ഞബ്ദുല്ല, ടി.വി. റാഷിദ, വി.കെ. അബ്ദുൽ ബഷീർ, കെ.പി. മുസ്സമ്മിൽ (വൈസ്​ പ്രസി.), റമീസ് പാറാൽ (ജന.സെക്ര.), എം.പി. സിറാജ്, റാഫി പേരാമ്പ്ര, സുമയ്യ പാലക്കൽ, എം. അബ്ദുൽ ബഷീർ (ജോ.സെക്ര.), കെ.എം. മുഹമ്മദ് റിയാസ് (ട്രഷ.). --------------- പടം .......കെ.എസ്.ടി.യു തലശ്ശേരി ഉപ ജില്ല സമ്മേളനം സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.