മട്ടന്നൂര്‍: ഗാന്ധിലയം എന്നപേരില്‍ മട്ടന്നൂര്‍ ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഗാന്ധിപ്രതിമ അനാവരണം ഞായറാഴ്ച രാവിലെ 10ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ഗാന്ധി നിർവഹിക്കും. അനാവരണത്തിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരത്തില്‍ വിളംബരഘോഷയാത്ര നടത്തി. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഫ്ലാഗ്ഓഫ് ചെയ്തു. കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, പ്രിന്‍സിപ്പല്‍ എന്‍.സി. ശശിധരന്‍, പ്രധാനാധ്യാപിക കെ.കെ. ലീന, എം.കെ. ഇസ്മായില്‍ ഹാജി, ഇ.വി. വിനോദ്കുമാര്‍, പി.വി. ദിനേശന്‍, ചന്ദ്രന്‍ തില്ലങ്കേരി, കെ. ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗാന്ധിസദസ്സ് പരിപാടി കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് തുഷാര്‍ഗാന്ധിയുമായി വിദ്യാർഥികള്‍ സംവദിക്കുമെന്ന് ഭാരവാഹികളായ കൃഷ്ണകുമാര്‍ കണ്ണോത്ത്, പ്രിന്‍സിപ്പല്‍ എന്‍.സി. ശശിധരന്‍, പ്രധാനധ്യാപിക കെ.കെ. ലീന, എം.കെ. ഇസ്മായില്‍ ഹാജി, ഇ.വി. വിനോദ്കുമാര്‍, പി.വി. ദിനേശന്‍, കെ. ജയന്‍ എന്നിവര്‍ അറിയിച്ചു. ---------------------- ഫോട്ടോ- ഗാന്ധിലയം എന്നപേരില്‍ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന വിളംബരഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.