മാഹി: മാഹിയിൽ ദേശീയ പാതയോരത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നു. മാലിന്യം തള്ളൽ വ്യാപകമായതോടെയാണ് മാഹി പാലം മുതൽ പെട്ടിപ്പാലം വരെയുള്ള പ്രദേശത്ത് 20 കാമറകൾ സ്ഥാപിക്കാൻ ന്യൂ മാഹി പഞ്ചായത്ത് തീരുമാനിച്ചത്. ഏറെനാളായി ദേശീയ പാതയോരം മാലിന്യമുക്തമാക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്. എന്നാൽ, മാഹി പാലം മുതൽ പെട്ടിപ്പാലം വരെയുള്ള പ്രദേശത്ത് മാലിന്യം തള്ളൽ വ്യാപകമാണ്. ഇതോടെയാണ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ ചെലവിൽ കാമറകൾ സ്ഥാപിക്കുന്നത്. കാമറകളുടെ മോണിറ്ററിങ്ങിന് പഞ്ചായത്ത് ജീവനക്കാരെ കൂടാതെ ന്യൂ മാഹി പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ മയ്യഴി പുഴയിലേക്ക് മലിനജലം ഒഴുക്കിയ 18 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും അഞ്ചു ലക്ഷത്തോളം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കാമറ സ്ഥാപിക്കുന്നതോടെ മാലിന്യം തള്ളുന്നത് കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.