പാന്‍മസാല വില്‍പന; യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: വില്‍പനക്കായി പാന്‍മസാല കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. ഏരുവേശി ചെമ്പേരിയിലെ കളപ്പുര തൊട്ടിയില്‍ ബെന്നി ജോസഫിനെയാണ് (48) ഉളിക്കല്‍ എസ്.ഐ കെ.വി. നിഷിത്ത് അറസ്റ്റുചെയ്തത്. ഉളിക്കല്‍ ടൗണില്‍ പിടിയിലായ ഇയാളുടെ പക്കല്‍ നിന്ന് നിരവധി പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. എ.എസ്.ഐ സതീശന്‍, സി.പി.ഒമാരായ രതീഷ്, ഷാജി, ബിജു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.