കൂത്തുപറമ്പ്: നഗരത്തിൽ കഴിഞ്ഞദിവസം അഗ്നിക്കിരയായ വ്യാപാര സ്ഥാപനങ്ങൾ കെ.പി. മോഹനൻ എം.എൽ.എ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെയാണ് കൂത്തുപറമ്പ് നഗരസഭ ഓഫിസിന് സമീപത്തെ പഴയകെട്ടിടത്തിന് തീപിടിച്ചത്. ഏഴ് വ്യാപാര സ്ഥാപനങ്ങളാണ് അഗ്നിക്കിരയായത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വ്യാപാരികൾക്കുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടന്നു വരുകയാണ്. നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. വ്യാപാരികളുമായി അദ്ദേഹം ചർച്ച നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂനിറ്റ് പ്രസിഡന്റ് പി.സി. പോക്കു, യൂനിറ്റ് വൈസ് പ്രസിഡന്റ് കെ. അസീസ്, ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, കെ.പി. നൗഷാദ്, അഹമ്മദ് കുട്ടി എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.