തലശ്ശേരി: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് ഓഫിസർമാർക്കായി ക്ലാസ് സംഘടിപ്പിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് കാലതാമസം കൂടാതെ അവരുടെ സംരക്ഷണത്തിന് ആവശ്യമായ നീതി ഉറപ്പുവരുത്തുക എന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ക്ലാസ്. തലശ്ശേരി കോടതി ദ്വിശതാബ്ദി ഹാളിൽ നടന്ന പരിപാടി ജില്ല സെഷൻസ് ജഡ്ജിയും ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനുമായ ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിജിലൻസ് സ്പെഷൽ ജഡ്ജിയും തലശ്ശേരി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനുമായ കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡീ. ഡി.ജി.പി എസ്. ശ്രീജിത്ത് മുഖ്യാതിഥിയായി. കെൽസ മെംബർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.ടി. നിസാർ അഹമ്മദ് ക്ലാസെടുത്തു. ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേഷ് ചന്ദ്രഭാനു, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ, തലശ്ശേരി എ.സി.പി എൻ.കെ. വിഷ്ണുപ്രദീപ്, പി.ബി. രാജീവ്, ധർമടം എസ്.ഐ എം.എം. മുനീർ, എം.എസ്. ഭാഗ്യലക്ഷി എന്നിവർ സംസാരിച്ചു. --------------------- പടം..... തലശ്ശേരിയിൽ പൊലീസ് ഓഫിസർമാർക്കായി സംഘടിപ്പിച്ച ക്ലാസ് ജില്ല സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.