ബി.ജെ.പി ജനങ്ങളെ വിഡ്ഢികളാക്കുന്നു -എം.വി. ജയരാജൻ

കണ്ണൂർ: സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്ന ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ പ്രതികരണം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ ബി ടീം ആണ് കോൺഗ്രസ് എന്ന് വ്യക്തമാക്കുന്നതാണ് ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എ. ലിജേഷ് അടക്കമുള്ള സംഘ്പരിവാർ രാഷ്ട്രീയക്കാരാണ് കേസിലെ പ്രതികൾ. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിച്ച ലിജേഷിന് ചിഹ്നം അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം നൽകിയ ബി.ജെ.പി ജില്ല പ്രസിഡന്റിന് ലിജേഷിനെ അറിയില്ലെന്നുപറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. ഉത്സവസ്ഥലത്തെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ബി.ജെ.പിയും കോൺഗ്രസും കൂടിയാലോചന നടത്തി പറയുന്നതാണ്. സി.പി.എമ്മിനെ കുറ്റപ്പെടുത്തി സയാമീസ് ഇരട്ടകളായ രണ്ടുകൂട്ടരും ഹരിദാസിന്റെ കൊലപാതകത്തെ അരാഷ്ട്രീയവത്കരിക്കുകയാണ്. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാറാണ് കേരളത്തിലുള്ളത്. അതിനെ തകർക്കുക എന്നതാണ് സംഘ്പരിവാർ ലക്ഷ്യം. അത് തിരിച്ചറിഞ്ഞ് പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.