പ്ലാസ്റ്റിക് ശുചിത്വ കാമ്പയിൻ

പ്ലാസ്റ്റിക് ശുചിത്വ കാമ്പയിൻphoto: plastic challenge ക്ലീൻ പേരാവൂർ - ഗ്രീൻ പേരാവൂർ പദ്ധതിയുടെ ഭാഗമായുള്ള പ്ലാസ്റ്റിക് ചലഞ്ച് ശുചിത്വ കാമ്പയിനിൽ പങ്കാളികളായവർപേരാവൂർ: ഗ്രാമപഞ്ചായത്ത്‌ ക്ലീൻ പേരാവൂർ -ഗ്രീൻ പേരാവൂർ പദ്ധതിയുടെ ഭാഗമായുള്ള പ്ലാസ്റ്റിക് ചലഞ്ച് ശുചിത്വ കാമ്പയിൻ തുടങ്ങി. പേരാവൂർ പഞ്ചായത്ത്​തലത്തിൽ കല്ലേരിമലയിൽ നടന്ന പരിപാടി​ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജൂബിലി ചാക്കോ, ഹരിത മിഷൻ ജില്ല കോഓഡിനേറ്റർ സോമശേഖരൻ, പഞ്ചായത്ത്‌ സെക്രട്ടറി ടി.പി. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തെറ്റുവഴി, പേരാവൂർ തെരു, ആയോത്തുംചാൽ, തൊണ്ടിയിൽ പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ചുകൊണ്ടുള്ള ശുചീകരണപ്രവർത്തനമാണ് നടന്നത്. തുടർന്ന് പാതയോരം ശുചീകരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.