പരിയാരം: ജില്ല നാഷനൽ സർവിസ് സ്കീമിന്‍റെ നേതൃത്വത്തിൽ ആദിവാസി വിഭാഗത്തിനായി പയ്യാവൂരിൽ നിർമിക്കുന്ന വിനോദ വിജ്ഞാന കേന്ദ്രത്തിന്റെ ഫണ്ട് ശേഖരണം ജില്ലതല ഉദ്ഘാടനം ഫെബ്രുവരി 21ന് രാവിലെ 10.30ന് കടന്നപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മികച്ച ലൈബ്രറിയും കായിക വിനോദത്തിനായി ഗ്രൗണ്ടും പാർക്കും കലാ പ്രോത്സാഹനത്തിനായി കെട്ടിടവും നിർമിക്കും. ഫണ്ട് ശേഖരണ ഉദ്ഘാടനം ഡോ. വി. ശിവദാസൻ എം.പി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ. സന്തോഷ് കുമാർ, മനോജ് കൈപ്രത്ത്, ശ്രീധരൻ കൈതപ്രം, എം. രമണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.