തളിപ്പറമ്പ്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ. ആശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കുന്നതിന് 29.5 ലക്ഷം രൂപയുടെ ഭരണാനുമതിയായി. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്റെ 2021 -22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ആഴ്ചയിൽ ആറ് ദിവസവും പീഡിയാട്രിക് ഒ.പി സൗകര്യവും 12 കിടക്കകളോടുകൂടിയ പീഡിയാട്രിക് വാർഡും 12 നവജാത ശിശുക്കളെ കിടത്താവുന്ന എസ്.എൻ.സി.യു സൗകര്യവും നിലവിലുണ്ട്. എന്നാൽ, പീഡിയാട്രിക് ഐ.സി.യു സൗകര്യം ലഭ്യമായിരുന്നില്ല. ആശുപത്രിയിലെ സി ബ്ലോക്കിലെ രണ്ടാം നിലയിലാണ് നാല് ബെഡോടുകൂടിയ ഐ.സി.യു സൗകര്യം ഒരുക്കുക. നിലവിൽ അഞ്ച് പീഡിയാട്രീഷ്യന്മാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. നേരത്തെ എം.വി. ഗോവിന്ദന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് ആശുപത്രി വികസനം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. യോഗത്തിൽ മാങ്ങാട്ടുപറമ്പ് മാതൃ -ശിശു ആശുപത്രിയെ കേരളത്തിലെ മികച്ച സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് കെട്ടിട നിർമാണം, അഗ്നിസുരക്ഷ സംവിധാനം സ്ഥാപിക്കൽ, പവർ സ്റ്റേഷൻ നിർമാണം, പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, പുതിയ ജനറേറ്റർ, ജനറേറ്റർ റൂം എന്നിവ സ്ഥാപിക്കൽ, ഓഫിസ് നവീകരണം തുടങ്ങി 7.62 കോടി രൂപയുടെ നിർമാണ പ്രവൃത്തി വിവിധ ഘട്ടങ്ങളിൽ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.