സർസയ്യിദും കല്ലിക്കണ്ടി കോളജും ചാമ്പ്യന്മാർ

തളിപ്പറമ്പ്​: കണ്ണൂർ സർവകലാശാല ഇൻറർ കോളീജിയറ്റ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ തളിപ്പറമ്പ്​ സർസയ്യിദ് കോളജും പുരുഷ വിഭാഗത്തിൽ കല്ലിക്കണ്ടി എൻ.എ.എം കോളജും ചാമ്പ്യന്മാരായി. വനിത വിഭാഗത്തിൽ കണ്ണൂർ എസ്.എൻ കോളജ് രണ്ടും കൃഷ്ണമേനോൻ ഗവ. വനിത കോളജ് മൂന്നും സ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ മാങ്ങാട്ടുപറമ്പ സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ രണ്ടും കേയി സാഹിബ് ട്രെയിനിങ്​ കോളജ് മൂന്നും സ്ഥാനങ്ങളിലെത്തി. തളിപ്പറമ്പ്​ സർസയ്യിദ് കോളജിൽ നടന്ന ചാമ്പ്യൻഷിപ് പ്രിൻസിപ്പൽ ഡോ. ഇസ്മായിൽ ഒലയിക്കര ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. കെ.വി. മഹേഷ് സമ്മാന വിതരണം നടത്തി. ---------------------------- ഫോട്ടോ:sir syd clg ഇൻറർ കൊളീജിയറ്റ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ ജേതാക്കളായ സർ സയ്യിദ് കോളജ് ഫോട്ടോ nam clg ഇൻറർ കൊളീജിയറ്റ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ജേതാക്കളായ കല്ലിക്കണ്ടി എൻ.എ.എം കോളജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.