പാനൂർ: പാനൂർ നഗരസഭ ആട് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ വി. നാസർ മാസ്റ്റർ നിർവഹിച്ചു. പാനൂർ, കരിയാട് മേഖലയിൽ കർഷകർക്ക് ആടുകളെ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയപേഴ്സൻ പ്രീത അശോക് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ കെ.പി. ഹാഷിം, ടി.കെ. ഹനീഫ, കെ.പി. ഇബ്രാഹിം ഹാജി, കൗൺസിലർമാരായ പെരിക്കാലി ഉസ്മാൻ, പി.കെ. പ്രവീൺ, രത്നാകരൻ, നസീല കണ്ടിയിൽ, ഹാജറ ഖാദർ, സാവിത്രി എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ഡോ. ധനേഷ് സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.