തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് ഏഴ് റൺസിന് തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടിയായി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തി കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ വിനീഷ് മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ പ്രിയദർശിനി ക്ലബ് 29 റൺസിന് തലശ്ശേരി ക്രൈസ്റ്റ് കോളജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പ്രിയദർശിനി ക്ലബ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടിയായി ക്രൈസ്റ്റ് കോളജിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. അഞ്ചുവിക്കറ്റ് വീഴ്ത്തി പ്രിയദർശിനി ക്ലബ് താരം എം. സരുൺ മാൻ ഓഫ് ദി മാച്ചായി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ നെട്ടൂർ ക്രിക്കറ്റ് ക്ലബ് ടെലിച്ചറി ക്രിക്കറ്റ് ക്ലബിനെയും തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി ഐലന്‍റ് ക്രിക്കറ്റ് ക്ലബിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.