തലശ്ശേരി: സാമൂഹിക പ്രവർത്തകനും തൊഴിലാളി സംഘടന നേതാവുമായിരുന്ന പി.പി. ഖാലിദിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം അഡ്വ. കെ.എ. ലത്തീഫിന്. നേരത്തെ തലശ്ശേരി നഗരസഭ അംഗമായിരുന്നു ഖാലിദ്. തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്ന അദ്ദേഹത്തിന്റെ സ്മരണാർഥം മുസ്‍ലിം ലീഗ് മട്ടാമ്പ്രം ശാഖ കമ്മിറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ശിലാഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം അടുത്തയാഴ്ച കൈമാറും. കണ്ണൂർ ജില്ല മുസ്‍ലിം ലീഗ് സെക്രട്ടറി, തലശ്ശേരി സി.എച്ച് സെന്റർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ് തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയായ അഡ്വ. കെ.എ. ലത്തീഫ്. ഭാര്യ: വി.പി. സീനത്ത്. മക്കൾ: റസിൽ, മറിയം ഹനാൻ. പടം.... അഡ്വ. കെ.എ. ലത്തീഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.