ആടും കൂടും പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: എസ്.വൈ.എസ് ജില്ല കമ്മിറ്റി അബൂദബി കണ്ണൂർ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ആടും കൂടും പദ്ധതി ഇരിട്ടി സോൺ തല ഉദ്ഘാടനം മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചന്ദ്രൻ നിർവഹിച്ചു. തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ആടും കൂടും നൽകുന്നതാണ് പദ്ധതി. എസ്.വൈ.എസ് ജില്ല സെക്രട്ടറി ഷാജഹാൻ മിസ്ബാഹി പദ്ധതി അവതരണം നടത്തി. സോൺ പ്രസിഡൻറ്​ സാജിദ് ആറളം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റർ പുഴക്കര, റഫീഖ് മദനി, ഇസ്മായിൽ കോളാരി, അബ്ദുൽ കരീം സഖാഫി, മുഹമ്മദ് റഫീഖ് നിസാമി, സലീം അമാനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.