ഇരിട്ടി: ഇരിട്ടിയിലെ വ്യാപാരികളോട് നഗരസഭ അധികൃതർ കാണിക്കുന്ന നിഷേധാത്മക നിലപാട് പ്രതിഷേധാർഹമാണെന്ന് മുസ്‍ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി. കോവിഡ് കാലത്ത് സർക്കാർ അധീനതയിലുള്ള കെട്ടിട മുറികളുടെ വാടക ഒഴിവാക്കിക്കൊടുക്കണമെന്ന സർക്കാർ ഉത്തരവ് പൂർണമായും പാലിക്കപ്പെടാൻ അധികൃതർ തയാറാവാത്തത് വ്യാപാരികളോട് കാണിക്കുന്ന ദ്രോഹ നിലപാടാണ്. ആറുമാസത്തെ കെട്ടിട വാടക ഒഴിവാക്കിക്കൊടുക്കണമെന്ന സർക്കാർ തീരുമാനത്തിൽ രണ്ടു മാസത്തെ വാടക കുറക്കാനുള്ള തീരുമാനം തന്നെ യു.ഡി.എഫ് കൗൺസിലർമാരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ്. നഗരസഭയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് എം.എം. മജീദ്, ജനറൽ സെക്രട്ടറി അഷ്റഫ് ചായിലോട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.