തളിപ്പറമ്പ്: പൊതുജനങ്ങളുടെ വ്യക്തിഗത വായ്പ കുടിശ്ശികകൾ വില്ലേജ് ഓഫിസർമാരുടെ തലയിൽ കെട്ടിവെക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. റവന്യൂ റിക്കവറി കുടിശ്ശിക സ്വകാര്യവ്യക്തികൾ അടക്കുന്നതിൽ വീഴ്ചവരുത്തിയാൽ അത് വില്ലേജ് ജീവനക്കാരിൽനിന്ന് പിരിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് പ്രതിഷേധം. സംസ്ഥാന കമ്മിറ്റിയംഗം പി.സി. സാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം. സനീഷ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.വി. വിനോദ്, ജസ്റ്റിൻ വർഗീസ്, ടി.ജി. ഷാജി എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജെന്നിഫർ വർഗീസ്, അനീഷ് ഓടക്കൻ, കെ.വി. പ്രശാന്തൻ, എം.ഇ.കെ. പ്രിയ, വി. ശ്രീകാന്ത്, ഒ. സറീന, അജയൻ പാട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.